താങ്ക്യൂ മമ്മൂക്കാ: ദീപം തെളിയിക്കലിന് പിന്തുണ നൽകിയ മമ്മൂട്ടിയോട് മോദി

താങ്ക്യൂ മമ്മൂക്കാ: ദീപം തെളിയിക്കലിന് പിന്തുണ നൽകിയ മമ്മൂട്ടിയോട് മോദി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് രാത്രി 9 മണിക്ക് ദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ നൽകിയ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേത് പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡ് 19നെതിരായ പോരാട്ടത്തിന് രാജ്യത്തിനാവശ്യമെന്ന് മോദി ട്വീറ്റ് ചെയ്തു. താങ്ക്യൂ മമ്മൂക്കാ എന്നാണ് മോദി ടാഗ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രകാരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് പിന്തുണയുണ്ടെന്നും എല്ലാവരും ഇതിൽ പങ്കാളികളാകണമെന്നുമായിരുന്നു മമ്മൂട്ടിയുടെ ട്വീറ്റ്‌

Share this story