12 മണിക്കൂറിനിടെ 490 കൊറോണ കേസുകൾ കൂടി; മരണസംഖ്യ 109 ആയി

12 മണിക്കൂറിനിടെ 490 കൊറോണ കേസുകൾ കൂടി; മരണസംഖ്യ 109 ആയി

രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 4067 ആയി. 109 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 291 പേർ രോഗവിമുക്തി നേടി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 690 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. 42 പേർ രോഗവിമുക്തി നേടി. 45 പേർ സംസ്ഥാനത്ത് മരിച്ചു

തമിഴ്‌നാട്ടിൽ 571 രോഗികളും ഡൽഹിയിൽ 503 രോഗികളുമാണുള്ളത്. ഡൽഹിയിൽ 7 പേർ മരിച്ചപ്പോൾ തമിഴ്‌നാട്ടിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിൽ 11 പേർ മരിച്ചു. മധ്യപ്രദേശിൽ 9 പേർ മരിച്ചു.

കേരളത്തിൽ 341 പേരാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ചികിത്സയിലുള്ളത്. 55 പേർ രോഗവിമുക്തി നേടി

Share this story