24 മണിക്കൂറിനിടെ രാജ്യത്ത് 505 കൊവിഡ് കേസുകൾ; മരണസംഖ്യ 83 ആയി

24 മണിക്കൂറിനിടെ രാജ്യത്ത് 505 കൊവിഡ് കേസുകൾ; മരണസംഖ്യ 83 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 505 കൊറോണ വൈറസ് കേസുകൾ. ഇതോടെ രോഗബാധിതരുടെ എണ്ണം 3577 ആയി ഉയർന്നു. 83 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ 274 ജില്ലകളെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

കൂടുതൽ മേഖലകളിൽ റാപിഡ് ടെസ്റ്റ് നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. പരിശോധനക്കുള്ള കൂടുതൽ കിറ്റുകൾ ബുധനാഴ്ചയോടെ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാൽ ലാബുകൾ നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 13 പേർ മരിച്ചു. 45 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ഇതിൽ 30 പേരും മുംബൈ നഗരത്തിലുള്ളവരാണ്. മുംബൈയിൽ രോഗികളുടെ എണ്ണം അഞ്ഞൂറിലെത്തി. ധാരാവിയിൽ ഏഴ് പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

Share this story