ലോക്ക് ഡൗൺ മറികടന്ന് ആളെ കൂട്ടി പ്രാർഥനാ സമ്മേളനം നടത്തിയ പാസ്റ്റർ അറസ്റ്റിൽ

ലോക്ക് ഡൗൺ മറികടന്ന് ആളെ കൂട്ടി പ്രാർഥനാ സമ്മേളനം നടത്തിയ പാസ്റ്റർ അറസ്റ്റിൽ

ലോക്ക് ഡൗൺ നിർദേശങ്ങൾ മറികടന്ന് ആളെ കൂട്ടി പ്രാർഥനാ സമ്മേളനം നടത്തിയ പാസ്റ്റർ അറസ്റ്റിൽ. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ റായവാരം ഗ്രാമത്തിലാണ് സംഭവം. വിശുദ്ധവാരത്തിന്റെ ആരംഭം കുറിച്ചാണ് പാസ്റ്റർ ആളെ വിളിച്ചു കൂട്ടി പ്രാർഥന നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയാണ് ആളുകൾ പ്രാർഥനക്കെത്തിയത്.

പ്രാർഥന നടത്തിയ സ്ഥലം പോലീസ് റെയ്ഡ് ചെയ്തു. വിശ്വാസികളെ വീടുകളിലേക്ക് തിരിച്ചയച്ച ശേഷമാണ് വിജയരത്‌നം എന്ന പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഐപിസി 188, 270 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.

ആന്ധ്രയിൽ 26 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 11 കേസുകൾ കിഴക്കൻ ഗോദാവരിയിൽ നിന്നുമാണ്. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതും മറികടന്നായിരുന്നു ഇയാളുടെ പ്രാർഥന

Share this story