തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ കേസെടുത്തു

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ കേസെടുത്തു

ഡൽഹി തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് എത്തിയ 14 ഇന്തോനേഷ്യൻ പൗരൻമാർക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. ഇതിൽ 10 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിംനഗർ സ്വദേശികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുമ്ട്.

തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ജോലിക്കിടെ ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താൻ സൈഫാബാദ് അസി. കമ്മീഷണർ നിർദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

Share this story