ബംഗാളിൽ മദ്യം ഹോം ഡെലിവറി നടത്താനുറച്ച് മമതാ ബാനർജി; മദ്യ കച്ചവടക്കാർക്ക് പ്രത്യേക പാസ് നൽകും

ബംഗാളിൽ മദ്യം ഹോം ഡെലിവറി നടത്താനുറച്ച് മമതാ ബാനർജി; മദ്യ കച്ചവടക്കാർക്ക് പ്രത്യേക പാസ് നൽകും

ബംഗാളിൽ മദ്യം ഹോം ഡെലിവറി നടത്താൻ തീരുമാനിച്ച് സർക്കാർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മദ്യഷോപ്പുകൾ അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെ വ്യാജമദ്യം സംസ്ഥാനത്ത് ഒഴുകാനും ആരംഭിച്ചു. ഇതിന് തടയിടാനാണ് ഹോം ഡെലിവറി നടത്താൻ സർക്കാർ ആലോചിക്കുന്നത്.

റീട്ടെയിൽ കച്ചവടക്കാർക്ക് ഡെലിവറി നടത്തുന്നതിന് പോലീസ് സ്‌റ്റേഷൻ വഴി പ്രത്യേക പാസ് അനുവദിക്കും. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ഉപഭോക്താക്കൾക്ക് മദ്യത്തിനായി ഷോപ്പുകളെ ബന്ധപ്പെടാം. 2 മണിക്കും 5 മണിക്കും ഇടയിലാകും മദ്യം വിതരണം ചെയ്യുക.

Share this story