മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം; പൊതുപരിപാടികൾക്കും വിലക്ക്, മന്ത്രിതല ശുപാർശ

മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം; പൊതുപരിപാടികൾക്കും വിലക്ക്, മന്ത്രിതല ശുപാർശ

ലോക്ക് ഡൗൺ നീട്ടുന്നില്ലെങ്കിലും രാജ്യത്ത് മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും മതചടങ്ങുകളടക്കമുള്ള പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്രമന്ത്രിമാരുടെ സംഘം ശുപാർശ ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം നിർദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. 21 ദിവസത്തെ ലോക്ക് ഡൗൺ ഏപ്രിൽ 14നാണ് അവസാനിക്കുന്നത്.

ഏപ്രിൽ 14 മുതൽ ഒരു മാസത്തേക്കെങ്കിലും ഷോപ്പിംഗ് മാളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകരുത്. മെയ് മധ്യത്തോടെ സ്‌കൂളുകൾക്കും കോളജുകൾക്കും വേനൽക്കാല അവധി ആരംഭിക്കുന്നതിനാൽ ജൂൺ അവസാനം വരെ ഇവ അടച്ചിടാമെന്നും സമിതി വിലയിരുത്തുന്നു

ഒരു മതസംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് മെയ് 15 വരെ അനുമതി നൽകരുത്. ലോക്ക് ഡൗണിന് ശേഷം നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും മന്ത്രിതല സമിതി ചർച്ച ചെയ്തു. സംസ്ഥാനങ്ങളുടെ നിർദേശങ്ങളും വിലക്കെടുക്കും.

Share this story