മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും; ലോക്ക് ഡൗണിൽ തീരുമാനമുണ്ടാകും

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും; ലോക്ക് ഡൗണിൽ തീരുമാനമുണ്ടാകും

ലോക്ക് ഡൗൺ തുടർ നീക്കങ്ങൾ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും.

ലോക്ക് ഡൗൺ നീട്ടണമോയെന്ന കാര്യത്തിൽ യോഗത്തിന് ശേഷം തീരുമാനമുണ്ടാകും. നിലവിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ പറ്റാത്ത സാഹചര്യത്തിലാണിത്.

ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാൻ കേന്ദ്രം ഒരിക്കലും തയ്യാറാകില്ലെന്നാണ് അറിയുന്നത്. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനാകും തീരുമാനം. സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കേണ്ടതും കേന്ദ്രത്തിന് അത്യാവശ്യമാണ്.

സംസ്ഥാനങ്ങളുടെ നിർദേശങ്ങളും ഗൗരവമായി പരിഗണിക്കും. ലോക്ക് ഡൗൺ നീട്ടിയില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 15 വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിതല സംഘം ശുപാർശ ചെയ്തിരുന്നു.

Share this story