കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചർച്ച. കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിമാർ, മുൻ രാഷ്ട്രപതിമാർ എന്നിവരുമായി മോദി ചർച്ച നടത്തിയിരുന്നു

കൊവിഡ് തുടർ പ്രതിരോധ നടപടികളിൽ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ചർച്ച. ലോക്ക് ഡൗൺ നീട്ടുന്ന കാര്യവും ചർച്ചയിൽ വിഷയമാകും. രാജ്യത്ത് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഏപ്രിൽ 14നാണ് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്. ഐസിഎംആറും സംസ്ഥാനങ്ങളും ഇത് നീട്ടണമെന്ന നിലപാടിലാണ്. അന്തിമ തീരുമാനമെടുക്കുക കേന്ദ്രസർക്കാരാണ്. പ്രതിപക്ഷ പാർട്ടികളുടെ കൂടി നിർദേശങ്ങൾ വിലക്കെടുത്ത ശേഷമാകും ഇതിൽ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കുക

രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും ഓരോ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും മോദി പ്രതിപക്ഷ കക്ഷികളെ അറിയിക്കും. 4800 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചത്. 124 പേർ മരിച്ചിട്ടുണ്ട്.

Share this story