മംഗലാപുരത്ത് ആളുകളെ കടത്തിയ ആംബുലൻസ് പോലീസ് പിടികൂടി

മംഗലാപുരത്ത് ആളുകളെ കടത്തിയ ആംബുലൻസ് പോലീസ് പിടികൂടി

ലോക്ക് ഡൗണിനെ തുടർന്ന് പെട്ടുപോയ ആളുകളെ സ്വദേശത്തേക്ക് എത്തിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ. മംഗലാപുരത്ത് നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോയ ആംബുലൻസാണ് പിടികൂടിയത്.

ചിക്കമംഗളൂരു ബലെഹൊണ്ണൂർ ചെക്‌പോസ്റ്റിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ദാവൻഗരെയിൽ നിന്ന് രോഗിയുമായി മംഗലാപുരത്ത് എത്തി മടങ്ങിയ ആംബുലസിലാണ് ആളുകളെ കടത്തിയത്.

നാട്ടിലെത്തിക്കാൻ ഒരാളോട് 1500 രൂപ വീതം ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും നിരീക്ഷണത്തിലാക്കി

Share this story