ഇൻഡോറിൽ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു; ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

ഇൻഡോറിൽ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു; ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

ഇൻഡോറിൽ കൊവിഡ് 19 ബാധിച്ച് ഡോക്ടർ മരിച്ചു. അർബിൻദോ ആശുപത്രിയിലെ ഡോക്ടറായ ശത്രുഘ്‌നൻ പുഞ്ചവനിയാണ് മരിച്ചത്. കൊറോണ രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. പക്ഷേ ഇദ്ദേഹം കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോർട്ട്

ഡോക്ടറുടെ മരണത്തിന് പിന്നാലെ അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 5700 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 17 പേർ മരിച്ചതായാണ് ആരോഗ്യമന്ത്രാലയം രാവിലെ അറിയിച്ചത്.

മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികളുള്ളത്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1135 ആയി. തമിഴ്‌നാട്ടിൽ 738 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story