ബിഹാറിൽ ഒരു കുടുംബത്തിലെ 17 പേർക്ക് കൊവിഡ്; ഡൽഹിയിൽ മൂന്ന് കാൻസർ രോഗികൾക്കും കൊവിഡ് ബാധ

ബിഹാറിൽ ഒരു കുടുംബത്തിലെ 17 പേർക്ക് കൊവിഡ്; ഡൽഹിയിൽ മൂന്ന് കാൻസർ രോഗികൾക്കും കൊവിഡ് ബാധ

ബിഹാറിൽ ഒരു കുടുംബത്തിലെ 17 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സിവാൻ ജില്ലയിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം ഒമാനിൽ നിന്ന് എത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റംഗങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സിവാനിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥരടക്കം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് പേർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാൻസർ രോഗികളാണ്. ഇന്നലെ ഇൻഡോറിൽ ഒരു ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ

ഒരാഴ്ച മുമ്പ് 1956 കൊവിഡ് രോഗികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നത് 6412 ആയി ഉയർന്നു. 12 മണിക്കൂറിനിടെ മാത്രം 540 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

Share this story