ഗള്‍ഫ് രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ഗള്‍ഫ് രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

കൊവിഡ് ലോകത്താകമാനം പടരുന്ന സാഹചര്യത്തില്‍ പ്രാവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗല്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീര്‍, കുവൈത്ത് പ്രധാനമന്ത്രി, ബെഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്.

പ്രവാസി ക്ഷേമമാണ് ചര്‍ച്ചയില്‍ പ്രധാനവിഷയമായത്. വ്യക്തിപരമായി പ്രധാനമന്ത്രി
ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്ര തലവന്മാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായാണ് വിവരം. പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി സംസാരിച്ചു.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യവുമായി സുപ്രിംകോടതിയില്‍ പ്രവാസി ലീഗല്‍ സെല്‍ ഹര്‍ജി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ ദൈനംദിന ചെലവുകള്‍ പോലും നടത്താന്‍ കഴിയാത്ത ദുരിതാവസ്ഥയിലൂടെയാണ് ലക്ഷകണക്കിന് ഇന്ത്യക്കാര്‍ കടന്നുപോകുന്നത്. തൊഴിലാളി ക്യാമ്പുകളില്‍ കഴിയുന്ന ഒട്ടേറെ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേര്‍ സാമൂഹ്യ അകലം പോലും പാലിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Share this story