ഗൾഫ് രാഷ്ട്രത്തലവൻമാരുമായി മോദി ചർച്ച നടത്തി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യം

ഗൾഫ് രാഷ്ട്രത്തലവൻമാരുമായി മോദി ചർച്ച നടത്തി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യം

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിൽ ചർച്ച നടത്തി. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും മെഡിക്കൽ സേവനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വിഷയങ്ങളായി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മാർച്ച് 17ന് തന്നെ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് സായിദ് അൽ നഹ്യാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി മാർച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ബിൻ ഹമദ് അൽ സബാഹുമായി ഏപ്രിൽ ഒന്നിനും ചർച്ച നടത്തി.

ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫയുമായി ഏപ്രിൽ ആറിനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഏഴാം തീയതിയുമാണ് പ്രധാനമന്ത്രി സംസാരിച്ചത്. പ്രതികൂല സാഹചര്യത്തിലും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ഗൾഫ് രാഷ്ട്രത്തലവൻമാർ ഉറപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കി.

Share this story