രാഷ്ട്രീയം മറന്ന് ഒപ്പമുണ്ട്; കൊവിഡ് പ്രതിരോധത്തിൽ പിന്തുണ അറിയിച്ച് യോഗിക്ക് പ്രിയങ്കയുടെ കത്ത്

രാഷ്ട്രീയം മറന്ന് ഒപ്പമുണ്ട്; കൊവിഡ് പ്രതിരോധത്തിൽ പിന്തുണ അറിയിച്ച് യോഗിക്ക് പ്രിയങ്കയുടെ കത്ത്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ വ്യക്തമാക്കി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കത്ത്. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തി അവരെ സ്വമേധയാ കൊവിഡ് 19 പരിശോധനക്ക് വിധേയരാക്കുന്ന അവസ്ഥയുണ്ടാക്കണമെന്ന് കത്തിൽ പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു

മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഞങ്ങൾ താങ്കളോടൊപ്പമുണ്ട്. കൊറോണ വൈറസിന് ജാതിയോ മതമോ ഒന്നുമില്ല. അത് എല്ലാവരെയും ബാധിക്കാം. രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കുകയും നല്ല അവസ്ഥയുണ്ടാക്കുകയുമാണ് വേണ്ടത്. അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പ്രിയങ്ക ചൂണ്ടിക്കാട്ടി.

Share this story