രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്.

സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു. ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. 19 മേഖലകളെ ബഫർ സോണുകളായി പ്രഖ്യാപിക്കും. രാജ്യത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ഡോക്ടർമാരുടെ എണ്ണം മൂന്നായി. ഇന്ന് രണ്ട് ആയുർവേദ ഡോക്ടർമാരാണ് മരിച്ചത്. ഇൻഡോറിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 30 ആയി ഉയർന്നു.

Share this story