ലോക്ക് ഡൗൺ നീട്ടുമോ: ഇന്ന് നിർണായക ദിനം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച

ലോക്ക് ഡൗൺ നീട്ടുമോ: ഇന്ന് നിർണായക ദിനം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്ന് നിർണായക ചർച്ച. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശമാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും ഇളവ് വരുത്തണമോയെന്ന തീരുമാനം കേന്ദ്രത്തിന്റേതാകും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 14ന് ഇതിന്റെ കാലാവധി അവസാനിക്കും. ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രതീരുമാനം കാത്തിരിക്കാതെ തന്നെ ലോക്ക് ഡൗൺ നീട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കേന്ദ്രം എടുക്കുക.

മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം കേന്ദ്രമന്ത്രിതല ഉന്നതാധികാര സമിതിയും യോഗം ചേരും. ലോക്ക് ഡൗൺ ഒറ്റയടിക്ക് അവസാനിപ്പിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. ഘട്ടംഘട്ടമായി ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനത്തിന് അനുവാദം വേണമെന്ന് മുഖ്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെടും. പ്രധാനമന്ത്രിയുടെ തീരുമാനം അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും സംസ്ഥാനത്തെ കാര്യം നിർണയിക്കുക

Share this story