ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; ബംഗളൂരുവിൽ ഡോക്ടർക്കും രോഗബാധ

ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; ബംഗളൂരുവിൽ ഡോക്ടർക്കും രോഗബാധ

ഡൽഹിയിൽ രണ്ട് നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാർ ഉൾപ്പെടെ 42 പേർക്കാണ് ഇതിനോടകം ഡൽഹിയിൽ കൊവിഡ് സ്തിരീകരിച്ചത്. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണെന്നും ഡൽഹി സർക്കാർ അറിയിച്ചു.

ഡൽഹി ക്യാൻസർ സെന്ററിലാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താത്കാലികമായി അടച്ചിട്ടു. കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പോലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബംഗളൂരുവിലെ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്വീൻസ് റോഡിലെ ഷിഫ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഷിഫ ആശുപത്രി താത്കാലികമായി അടച്ചു. 50 ജീവനക്കാർ നിരീക്ഷണത്തിലാണ്.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8000 കടന്നു. മരിച്ചവരുടെ എണ്ണം 273 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് രാജ്യത്ത് മരിച്ചത്.

Share this story