ലോക്ക് ഡൗൺ: അവധി റദ്ദാക്കി കൈക്കുഞ്ഞുമായി ഐഎഎസ് ഓഫീസർ ഓഫീസിൽ; കയ്യടിച്ച് ജനങ്ങൾ

ലോക്ക് ഡൗൺ: അവധി റദ്ദാക്കി കൈക്കുഞ്ഞുമായി ഐഎഎസ് ഓഫീസർ ഓഫീസിൽ; കയ്യടിച്ച് ജനങ്ങൾ

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആറ് മാസത്തെ പ്രസവാവധിയും ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയിൽ തിരികെ പ്രവേശിച്ച് ഐഎഎസ് ഓഫീസർ. ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപറേഷൻ കമ്മീഷണറായി ശ്രിജനയാണ് തന്റെ കൈക്കുഞ്ഞുമായി ഓഫീസിലെത്തിയത്.

കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തന്റെ സേവനവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശ്രിജന അവധി ഉപേക്ഷിച്ച് മടങ്ങിയെത്തിയത്. ചിഗുരു പ്രശാന്ത് കുമാർ എന്നയാളാണ് ശ്രിജന കൈക്കുഞ്ഞുമായി ഓഫീസിൽ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു

എല്ലാ കൊറോണ പോരാളികൾക്കും ഇത് പ്രചോദനം നൽകുന്നു എന്ന ക്യാപ്ഷനോടു കൂടിയാണ് ചിഗുരു ചിത്രം ട്വീറ്റ് ചെയ്തത്. ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവൽ എന്നും ശ്രീജനയെ ഇയാൾ വിശേഷിപ്പിക്കുന്നു

കുഞ്ഞിന്റെ സുരക്ഷിതത്വവും മറ്റ് മുൻകരുതലുകളും സ്വീകരിച്ചാണ് ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചത്. പാലൂട്ടുന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പ് വരുത്തുന്നതിനുമായാണ് കുട്ടിയെ ഒപ്പം കൂട്ടിയതെന്നും ശ്രിജന പറഞ്ഞു.

Share this story