മാസ്‌കിൽ അല്ല, ദൈവത്തിൽ വിശ്വസിക്കൂ എന്ന് ടിക് ടോക് ചെയ്ത യുവാവിനും കൊറോണ ബാധ

മാസ്‌കിൽ അല്ല, ദൈവത്തിൽ വിശ്വസിക്കൂ എന്ന് ടിക് ടോക് ചെയ്ത യുവാവിനും കൊറോണ ബാധ

ടിക് ടോക് വീഡിയോയിലൂടെ മാസ്‌കിനെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പരിഹസിച്ച യുവാവിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗർ സ്വദേശിയായ 25കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വെറുമൊരു തുണിക്കഷ്ണത്തിൽ വിശ്വസിക്കാതെ ദൈവത്തിൽ വിശ്വസിക്കു. കൊറോണ വരില്ല എന്നായിരുന്നു ഇയാൾ ടിക് ടോക് വീഡിയോയിലൂടെ പറഞ്ഞത്. നിലവിൽ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ്

എല്ലാ സുഹൃത്തുക്കളും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ തന്നെ അടുത്ത വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് രോഗവിവരം അറിഞ്ഞത്. ടിക് ടോകിൽ നിരവധി ആരാധകരുള്ളയാളാണ് യുവാവ്. മാസ്‌കിനെ പരിഹസിച്ചു കൊണ്ടുള്ള ഇയാളുടെ വീഡിയോ ടിക് ടോകിൽ വൈറലായി മാറിയിരുന്നു.

Share this story