ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തു; പഞ്ചാബിൽ പോലീസുകാരന്റെ കൈ വെട്ടി, മൂന്ന് പോലീസുകാർക്ക് പരുക്ക്

ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തു; പഞ്ചാബിൽ പോലീസുകാരന്റെ കൈ വെട്ടി, മൂന്ന് പോലീസുകാർക്ക് പരുക്ക്

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി. പഞ്ചാബാലെ പട്യാലയിലാണ് സംഭവം. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒരു സംഘമാളുകൾ പോലീസിനെ ആക്രമിച്ചത്.

ഒരു പോലീസുദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പട്യാല സനൗർ പച്ചക്കറി ചന്തയിൽ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമിസംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഹർജീത് സിംഗ് എന്ന പോലീസുദ്യോഗസ്ഥന്റെ കൈക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തിൽ എത്തിയ സംഘം പോലീസ് ബാരിക്കേഡുകൾ വണ്ടി കൊണ്ട് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് പോലീസുകാരന് വെട്ടേറ്റത്.

Share this story