പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇവരെ തിരികെ എത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുക

പ്രവാസി ലീഗ് സെൽ, എം കെ രാഘവൻ എംപി തുടങ്ങിയവരാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് പരിഗണിക്കുന്നത്.

വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും പോയ നിരവധി പേർ ഗൾഫ് നാടുകളിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ഇന്ത്യക്കാർ രോഗബാധിതരായി ദുരിതം അനുഭവിക്കുന്നു. രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയക്കണം. രോഗബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു

നേരത്തെ കേരളാ ഹൈക്കോടതിയും സമാന ഹർജി പരിഗണിച്ചിരുന്നു. ഇതിൽ കേന്ദ്രത്തോട് ഹൈക്കോടതി നിർദേശം തേടിയിട്ടുണ്ട്. കൂടാതെ ഇത്രയേറെ പ്രവാസികൾ മടങ്ങിയെത്തിയാൽ കേരളത്തിൽ എവിടെ ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന ആശങ്കയും ഹൈക്കോടതി പങ്കുവെച്ചിരുന്നു.

Share this story