ഭോപ്പാലിൽ മലയാളി ആരോഗ്യ പ്രവർത്തകനും കുടുംബത്തിനും കൊവിഡ് ബാധ

ഭോപ്പാലിൽ മലയാളി ആരോഗ്യ പ്രവർത്തകനും കുടുംബത്തിനും കൊവിഡ് ബാധ

മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി ആരോഗ്യപ്രവർത്തകനും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു. കോലാറിൽ താമസിക്കുന്ന ആരോഗ്യപ്രവർത്തകനും കുടുംബത്തിലെ രണ്ട് പേർക്കുമാണ് രോഗബാധ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം പനിലക്ഷണങ്ങളെ തുടർന്നാണ് നിരീക്ഷണത്തിൽ പോയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥീരീകരിച്ചു.

നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹവും കുടുംബവും. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇവരുടെ സമീപത്തായി താമസിച്ചിരുന്ന പതിനഞ്ചോളം മലയാളി കുടുംബങ്ങളും നിരീക്ഷണത്തിലാണ്

Share this story