രാജ്യത്ത് ഇന്നലെ മാത്രം 918 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 273 ആയി

രാജ്യത്ത് ഇന്നലെ മാത്രം 918 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 273 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ഞായറാഴ്ച മാത്രം 918 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 31 പേർ രോഗബാധിതരായി ഇന്നലെ മാത്രം മരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 8477 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 273 ആയി

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. 1982 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെയുള്ള 273 മരണങ്ങളിൽ 147 പേരും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 134 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ഡൽഹിയിൽ ഇതുവരെ 1154 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 1014 ആയി ഉയർന്നു. മധ്യപ്രദേശിൽ 564 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേർ ഇതിനോടകം മരിച്ചു. 432 രോഗികളുള്ള ഗുജറാത്തിൽ 22 പേർ മരിച്ചു. ഡൽഹിയിൽ 24 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കേരളത്തിൽ അതേസമയം സ്ഥിതി കൂടുതൽ നിയന്ത്രണവിധേയമാകുകയാണ്. ഇന്നലെ 2പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 36 പേർ രോഗവിമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. കേരളത്തിൽ ഇതിനോടകം 179 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Share this story