ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28 ആയി

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28 ആയി

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു രോഗിക്കും അറ്റൻഡർക്കും സെക്യൂരിറ്റി ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28 ആയി.

ഒരു ഡോക്ടർക്കാണ് ആശുപത്രിയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ സഹോദരനിൽ നിന്നായിരുന്നു ഇയാൾക്ക് രോഗം പിടിപ്പെട്ടത്. പിന്നാലെ ഡോക്ടറുമായി ഇടപഴകിയ മൂന്ന് ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. നാല് കാൻസർ രോഗികൾക്കും ഇതുവരെ രോഗം പിടിപ്പെട്ടിട്ടുണ്ട്. മലയാളി നഴ്‌സുമാരും രോഗബാധിതരിൽ ഉൾപ്പെടുന്നു

വൈറസ് വ്യാപനമുണ്ടായതിന് പിന്നാലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടുകയും രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു. ഡൽഹിയിൽ മാത്രം നിലവിൽ 1154 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേർ സംസ്ഥാനത്ത് മരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 9152 രോഗികളാണ് ഇന്ത്യയിലുള്ളത്. കൊവിഡ് ബാധിച്ച് 308 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറൂനിടെ മാത്രം 35 പേരാണ് രാജ്യത്ത് മരിച്ചത്.

മഹാരാഷ്ട്രയിൽ ഇന്നലെ 134 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ രോഗികളുടെ എണ്മം 1895 ആയി. ഡൽഹിയിൽ 1154 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1014 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി ഉയർന്നു

Share this story