ഇൻഡോറിൽ പോലീസുകാരെ ആക്രമിച്ചതിന് പിടിയിലായ മൂന്ന് പേർക്കും കൊറോണ സ്ഥിരീകരിച്ചു

ഇൻഡോറിൽ പോലീസുകാരെ ആക്രമിച്ചതിന് പിടിയിലായ മൂന്ന് പേർക്കും കൊറോണ സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പേർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർ സത്‌ന ജയിലിലും ഒരാൾ ജബൽപൂർ ജയിലിലുമാണ് ഉള്ളത്. തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരെയും തടവുകാരെയുമടക്കം ക്വാറന്റൈനിലാക്കി.

പോലീസ് വാഹനത്തിൽ തടവുകാർക്കൊപ്പമുണ്ടായിരുന്ന എട്ട് പോലീസുകാരോട് നിരീക്ഷണത്തിൽ കഴിയാൻ ഉന്നത പോലീസ് അധികാരികൾ ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴിന് ഇൻഡോർ ചന്ദൻ നഗറിൽ വെച്ചാണ് മൂന്ന് പേരും പോലീസിനെ ആക്രമിച്ചത്.

പ്രതികളെ ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പോലീസ് കൊവിഡ് പരിശോധന നടത്തിയില്ലെന്ന് ജയിൽ അധികൃതർ ആരോപിച്ചു. അതേസമയം ജബൽപൂർ ജയിലിൽ പ്രവേശിപ്പിച്ച പ്രതി കൊവിഡ് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Share this story