ഗുജറാത്തിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഗുജറാത്തിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഗുജറാത്തിലെ രാജ് കോട്ടിൽ പിഞ്ചുകുഞ്ഞിനെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഭാര്യക്ക് രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് സംശയിച്ചാണ് 20 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത്. ഭാവ്‌നഗർ വിഖാരിയ ഗ്രാമത്തിലാണ് സംഭവം

കലുനായിക്-മഞ്ജുള ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കലുനായിക്കിനെ പോലീസ് കസ്റ്റഡിയെലടുത്തു. ഭാര്യയെ ഇയാൾക്ക് നേരത്തെ സംശയമായിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് ഇയാൾ വാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് തർക്കമുണ്ടാകുകയും കുട്ടിയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയുമായിരുന്നു.

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ജുളക്കും ആക്രമണത്തിൽ പരുക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയെയും ഇയാൾ ആക്രമിച്ചു. 12 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് വേറെയും ആറ് മക്കളുണ്ട്.

Share this story