ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം; ആംബുലൻസ് തകർത്തു

ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം; ആംബുലൻസ് തകർത്തു

ഉത്തർപ്രദേശിൽ കൊവിഡ് രോഗലക്ഷണം പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആരോഗ്യ പ്രവർത്തകർക്കും ആംബുലൻസിനും നേരെ ആക്രമണം. മൊറാദാബാദിലെ ആരോഗ്യപ്രവർത്തകർക്കും പോലീസിനും നേരെയാണ് പ്രദേശവാസികൾ കല്ലേറും ആക്രമണവും നടത്തിയത്.

ഡോക്ടർമാരുൾപ്പെടെയുള്ളവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ അടുത്ത് താമസിച്ചിരുന്നയാളും രോഗലക്ഷണം പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരോഗ്യ പ്രവർത്തകർ എത്തിയത്.

യുപിയിൽ നേരത്തെയും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ പരാതി പരിഹരിക്കുന്നതിനായി ഹെൽപ് ലൈൻ ആരംഭിക്കുമെന്നും രണ്ട് മണിക്കൂറിനുള്ളിൽ പരാതി പരിഹരിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ ഇന്ന് അറിയിച്ചിരുന്നു.

Share this story