എന്തിനൊക്കെ പ്രവർത്തിക്കാം: കേന്ദ്രസർക്കാർ പുതിയ ലോക്ക് ഡൗൺ മാർഗ രേഖ പുറത്തിറക്കി

Share with your friends

ലോക്ക് ഡൗൺ സംബന്ധിച്ച് പുതിയ മാർഗരേഖകൾ പുറത്തിറക്കി കേന്ദ്രസർക്കാർ. വലിയ ഇളവുകൾ കൂടാതെയാണ് മാർഗരേഖ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിൽ ഒരു കാരണവശാലം ഇളവുകൾ ഉണ്ടാകില്ല. കൂടാതെ മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും സംഘടിപ്പിക്കില്ല

അവശ്യ സർവീസുകൾക്കല്ലാതെ വ്യവാസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളോ കോച്ചിംഗ് സെന്ററുകളോ ഒരു കാരണവശാലും തുറക്കരുത്.

റേഷൻ ഷോപ്പുകൾ തുറക്കാം. ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുത്പന്നങ്ങൾ, ഇറച്ചി, മീൻ, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് എന്നിവ വിൽക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും തുറക്കാം.

ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്‌പോണ്ടന്റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവ പ്രവർത്തിക്കാം

അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം. ടെലി കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യ സർവീസുകൾ തുറക്കാം. പക്ഷേ പരമാവധി വീടുകളിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണം

ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ കൊമേഴ്‌സ് വഴി എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തുറക്കാം. പെട്രോൾ പമ്പുകൾ, എൽ പി ജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്‌റ്റോറേജ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാം

കോൾ സ്‌റ്റോറേജുകൾക്കും ഗോഡൗണുകൾക്കും പ്രവർത്തനാനുമതി. ഡാറ്റാ, കോൾ സെന്ററുകൾ സർക്കാർ സേവനങ്ങൾക്ക് മാത്രം തുറക്കാം. കൃഷി സംബന്ധമായ സേവനങ്ങൾ നൽകേണ്ട സ്ഥാപനങ്ങൾക്ക് തുറക്കാം. കൃഷി അനുബന്ധ ഉപകരണങ്ങൾ സർവീസ് ചെയ്യാനോ സ്‌പെയർ പാർട്‌സുകൾ വിൽക്കാനോ കട തുറക്കാം. ഹൈവേകളിൽ ട്രക്ക് റിപ്പയർ ചെയ്യുന്ന കടകൾക്ക് തുറക്കാം.

അവശ്യസാധനങ്ങളോ മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ കൊണ്ടുപോകുന്നവർക്ക് ഇളവ്, തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവാശ്യമുള്ള നിർമാണ യൂനിറ്റുകൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി തേടി തുറക്കാം. ഭക്ഷണ സാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് നടത്തുന്നവർക്ക് തുറക്കാം. തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തിക്കാം. പക്ഷേ 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ

ഗതാഗത മേഖലയിൽ അവശ്യ സാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ. അഗ്നിശമന സേന, പോലീസ് വാഹനങ്ങൾ, ആംബുലൻസ് അടക്കമുള്ള എമർജൻസി സേവനങ്ങൾ പ്രവർത്തിക്കാം. റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവയിൽ ചരക്കുനീക്കം മാത്രം. വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-