മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതി ആശുപത്രിയിൽ തൂങ്ങിമരിച്ചു

മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതി ആശുപത്രിയിൽ തൂങ്ങിമരിച്ചു

മുംബൈയിൽ കൊവിഡ് 19 സ്ഥിരീകരിച്ച യുവതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. വാർളി സ്വദേശിയായ 29കാരിയാണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

മുംബൈ നായർ ആശുപത്രിയിലാണ് കൊവിഡ് രോഗി ആത്മഹത്യ ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയെ തുടർന്ന് 178 പേർ മരിച്ചു. രണ്ടായിരത്തിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story