തമിഴ്‌നാട്ടിൽ കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്‌കാരം പ്രോട്ടോക്കോൾ പാലിക്കാതെ നടത്തിയ സംഭവത്തിൽ വലിയ തിരിച്ചടി. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കൾക്കാണ് രോഗം പിടിപെട്ടത്. ചടങ്ങിൽ മുൻമന്ത്രിയടക്കം നരിവധി പേർ പങ്കെടുത്തിരുന്നു

ചെന്നൈയിൽ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയാണ് ഇദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. കൊവിഡ് രോഗിയെ പരിശോധിച്ചതിലൂടെയാണ് രോഗം പടർന്നതെന്ന് കരുതുന്നു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 377 പേരാണ് ഇതിനോടകം മരിച്ചത്.

Share this story