മോദിയുമായി വിയോജിപ്പുണ്ട്, എന്നാൽ പോരടിക്കേണ്ട സമയം ഇതല്ല; സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും രാഹുൽ

മോദിയുമായി വിയോജിപ്പുണ്ട്, എന്നാൽ പോരടിക്കേണ്ട സമയം ഇതല്ല; സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും പരസ്പരം പോരടിക്കാനുള്ള സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുമായി മോദി കൂടുതൽ വിശദമായ ആശയവിനിമയത്തിന് തയ്യാറാകണം. എന്നാൽ വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് 19 പൂർണമായും നിയന്ത്രിക്കാനാകില്ല. തന്ത്രപരമായി കൈകാര്യം ചെയ്യണം. മഹാവ്യാധിയെ പിടിച്ചു കെട്ടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ആവശ്യമാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടായിരിക്കണം.

ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ടുകളായി മാറാതിരിക്കാൻ കർശനമായ പരിശോധന അത്യാവശ്യമാണ്. ലോക്ക് ഡൗൺ കൊണ്ട് വൈറസിനെ പരാജയപ്പെടുത്താനാകില്ല. പരിശോധനകൾ വർധിപ്പിക്കുകയാണ് വേണ്ടത്. വൈറസിനെ പരിശോധനയിലൂടെ പിന്തുടരണം. വൈറസിനെ മറികടന്ന് പോകാൻ സാധിക്കണം. സർക്കാരിന് നൽകാനുള്ള ഉപദേശം ഇതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Share this story