മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 165 പേർക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 165 പേർക്ക്

മഹാരാഷ്ട്രയിൽ 165 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3081 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. കൂടുതൽ മരണവും മഹാരാഷ്ട്രയിൽ നിന്നാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 165 പേരിൽ 107 പേരും മുംബൈയിൽ നിന്നാണ്. പൂനെയിലുള്ള 19 പേർക്കും നാഗ്പൂരിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചു

187 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിലെ മലയാളി നഴ്‌സുമാർ അടക്കം നൂറോളം ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത് കടുത്ത ആരോഗ്യ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.

രാജ്യത്ത് 12380 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ വ്യക്തമാക്കിയത്. 414 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. രോഗം ഭേദമായി ആശുപത്രി വിട്ടത് 1488 പേർ മാത്രാണ്. കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ആവശ്യപ്പെടുന്നു.

ഇന്നലെ മാത്രം രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചു. റാപിഡ് കിറ്റുകളുടെ അഭാവമാണ് വ്യാപക പരിശോധനക്ക് പ്രതിസന്ധിയാകുന്നത്. ചൈനയിൽ നിന്ന് മൂന്ന് ലക്ഷം പരിശോധനാ കിറ്റുകൾ ഇന്നെത്തുമെന്ന് ഐസിഎംആർ വ്യക്തമാക്കി.

Share this story