പിടിയിലായ മോഷ്ടാവിന് കൊവിഡ് ബാധ; പിടികൂടിയ പോലീസുകാരനും രോഗം സ്ഥിരീകരിച്ചു

പിടിയിലായ മോഷ്ടാവിന് കൊവിഡ് ബാധ; പിടികൂടിയ പോലീസുകാരനും രോഗം സ്ഥിരീകരിച്ചു

ഗുജറാത്തിൽ പോലീസ് പിടികൂടിയ മോഷ്ടാവിന് കൊവിഡ് 19 ബാധ. ഇയാളെ അറസ്റ്റ് ചെയ്ത ഹെഡ് കോൺസ്റ്റബിളിനും രോഗം സ്ഥിരീകരിച്ചു. വഡോദരയിലെ ദാബോയ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്.

പ്രദേശത്തെ റെയിൽവേ ക്രോസിംഗിന് സമീപത്തുള്ള കടയിൽ നിന്ന് ആയിരങ്ങൾ വില മതിക്കുന്ന പാൻമസാല മോഷണം പോയിരുന്നു. ഇതിൽ 52 വയസ്സുകാരനായ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

പ്രോട്ടോക്കോൾ പ്രകാരമാണ് കുറ്റവാളികളായ രണ്ട് പേരെയും വൈദ്യപരിശോധനക്ക് ഹാജരാക്കിയത്. ഇതിലൊരാളുടെ പരിശോധനാഫലം പോസീറ്റീവ് ആകുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത സംഘത്തിലുള്ള പോലീസുദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചു.

നാലംഗ പോലീസ് സംഘത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളിനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് പേരെ നിരീക്ഷണത്തിലാക്കിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപേഷ് സോളങ്കി അറിയിച്ചു.

Share this story