മെയ് 3 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നൽകില്ലെന്ന് വിമാന കമ്പനികൾ

മെയ് 3 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നൽകില്ലെന്ന് വിമാന കമ്പനികൾ

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മേയ് 3 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികൾ. പകരം ഒരു വർഷക്കാലയളവിൽ ഈ പണമുപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനാകും

പുതിയ ടിക്കറ്റിന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും, വിസ്താരയും അറിയിച്ചിട്ടുണ്ട്. അതേസമയം ഇക്കാലയളവിൽ പുതിയ ടിക്കറ്റിന് അധിക തുക വന്നാൽ അത് നൽകേണ്ടി വരും

നിലവിലെ ടിക്കറ്റിന്റെ പണം ക്രഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചത്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്ന് വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റ് കാലാവധി നീട്ടി.

ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കുമെന്ന പ്രതീക്ഷയിൽ വിമാനക്കമ്പനികൾ ഏപ്രിൽ 15 മുതലുള്ള ബുക്കിംഗ് സ്വീകരിച്ചിരുന്നു. എയർ ഇന്ത്യ മാത്രമാണ് ഇതിൽ നിന്ന് വിട്ടുനിന്നത്.

Share this story