കാശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. കീഗം ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്ത് മൂന്ന് തീവ്രവാദികൾ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.

Share this story