സർക്കാർ ധനസഹായം വാങ്ങാൻ ക്യൂവിൽ കാത്തുനിന്ന സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

സർക്കാർ ധനസഹായം വാങ്ങാൻ ക്യൂവിൽ കാത്തുനിന്ന സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാൻ ക്യൂ നിന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയിലാണ് സംഭവം. 47കാരിയായ സ്ത്രീയാണ് ക്യൂവിൽ കാത്തുനിൽക്കവെ കുഴഞ്ഞുവീണ് മരിച്ചത്.

തെലങ്കാനയിൽ 1500 രൂപയാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നത്. ബാങ്കിന് സമീപത്തുള്ള മരച്ചുവട്ടിൽ ക്യൂവിൽ കാത്തിരിക്കുകയായിരുന്നു ഇവർ. പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ കാർഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാൻ 1500 രൂപ സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നു. കാർഡുള്ള എല്ലാവർക്കും 12 കിലോ അരിയും സർക്കാർ നൽകുന്നുണ്ട്.

Share this story