ഗുജറാത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് വിവാഹച്ചടങ്ങ്; വധൂവരൻമാർ അടക്കം 14 പേർ അറസ്റ്റിൽ

ഗുജറാത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് വിവാഹച്ചടങ്ങ്; വധൂവരൻമാർ അടക്കം 14 പേർ അറസ്റ്റിൽ

ഗുജറാത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ച 14 പേർ അറസ്റ്റിൽ. വധൂവരൻമാർ അടക്കമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നവ്‌സാരി പോലീസ് ഇവരെ ക്ഷേത്രത്തിൽ വെച്ച് പിടികൂടിയത്.

ക്ഷേത്രത്തിൽ ആളുകൾ ഒത്തുകൂടിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. പതിനാല് പേർ അവിടെ വിവാഹത്തിൽ പങ്കെടുക്കുന്നതായാണ് കണ്ടതെന്നും തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും നവ്‌സാരി പോലീസ് സൂപ്രണ്ട് ഗിരീഷ് പാണ്ഡ്യ പറഞ്ഞു

Share this story