മഹാരാഷ്ട്രയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

മഹാരാഷ്ട്രയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

ലോക്ക് ഡൗണിൽ മഹാരാഷ്ട്രയിൽ കുടുങ്ങിയ ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്ന് സർക്കാർ അറിയിച്ചു.

അഹമ്മദ്‌നഗർ, ബീഡ് തുടങ്ങിയ സ്ഥലങ്ങളിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് മടങ്ങാനാനാണ് അനുമതി. നാട്ടില് തിരിച്ചെത്തിയാലും ഇവർ വീടുകളിൽ തന്നെ തുടരണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെ നിർദേശിച്ചു. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും കരിമ്പ് ഫാക്ടറി ഉടമകൾ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി

സംസ്ഥാനത്തെ 38 കരിമ്പ് ഫാക്ടറികൾക്ക് സമീപം ഒരുക്കിയ അഭയകേന്ദ്രങ്ങളിലായി 1.31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ലോക്ക് ഡൗൺ മേയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ മുംബൈയിലെ കുടിയേറ്റ തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Share this story