കോവിഡ് ബാധ; നടന്‍ നിക് കോര്‍ഡെറോവിന്റെ കാല് മുറിച്ചുമാറ്റി

കോവിഡ് ബാധ; നടന്‍ നിക് കോര്‍ഡെറോവിന്റെ കാല് മുറിച്ചുമാറ്റി

കോവിഡ് ബാധയെത്തുടര്‍ന്ന് കനേഡിയന്‍ നടന്‍ നിക് കോര്‍ഡെറോവിന്റെ കാല് മുറിച്ചുമാറ്റി. നടന്റെ ഭാര്യ അമാന്‍ഡ കൂട്ട്‌സാണ് ഇത് സംബന്ധിച്ച വിവരം ശനിയാഴ്ച പുറത്ത് വിട്ടത്. വലതു കാല്‍ മുറിച്ചുമാറ്റിയതോടെ നിക്കിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഭാര്യ പറഞ്ഞു.

ശനിയാഴ്ചയാണ് താരത്തിന്റെ വലതുകാലില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് മുറിച്ചുമാറ്റണമെന്നും അമാന്‍ഡ വ്യക്തമാക്കിയത്. രണ്ടാഴ്ചയില്‍ അധികമായി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലാണ് താരം. അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ 18 ദിവസമായി ഐസിയുവിലാണ് താരം. ഇടതുകാലില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതിനാല്‍ കാല്‍പ്പാതത്തിലേക്ക് രക്തയോട്ടമുണ്ടായിരുന്നില്ല.

ആന്റികൊയാഗുലന്റ് നല്‍കിയിരുന്നെങ്കിലും ആന്തരികമായി രക്തസാവ്രം ഉണ്ടായതിനെ തുടര്‍ന്ന് അത് നിര്‍ത്തിയെന്നും അമാന്‍ഡ പറയുന്നു. തുടര്‍ന്നാണ് കാല്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സര്‍ജറി നടന്നത്. ഭര്‍ത്താവിന് ഇനി നടക്കാനാവുമോ എന്ന് അറിയില്ല എന്നാണ് അന്‍ഡ്രിയ പറയുന്നത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് താരം ശ്വസിക്കുന്നത്.

41 കാരനായ നിക്കിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് അമാന്‍ഡ പറയുന്നത്. താരത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനും വീല്‍ചെയര്‍ വാങ്ങുന്നതിനും സുഹൃത്തുക്കള്‍ കാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സീരീസിലൂടെയാണ് നിക്ക് ശ്രദ്ധേയനാകുന്നത്. റോക്ക് ഓഫ് ഏജസില്‍ അഭിനയിക്കുന്നതിന് ഇടയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share this story