വിദ്വേഷ പ്രസംഗം; ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ

വിദ്വേഷ പ്രസംഗം; ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ

ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ. അപകീർത്തിപ്പെടുത്തൽ, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ് ചെയ്തത്. ‘ഒരു ഉറുമ്പ് മരിക്കുകയാണെങ്കിൽ, ഒരു മുസ്ലിമാണ് ഉത്തരവാദി, ആന മരിച്ചാൽ ഒരു മുസ്ലിം ഉത്തരവാദിയാണ്. ദില്ലിയിൽ ഭൂകമ്പമുണ്ടെങ്കിൽ ഒരു മുസ്ലിമാണ് ഉത്തരവാദി.

ഏത് സംഭവത്തിനും ഒരു മുസ്ലിം ഉത്തരവാദിയാണ്. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികൾ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘ഖാൻ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ച തത്സമയ വീഡിയോയിൽ പറയുന്നു. സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുതകുന്ന തരത്തിൽ ആരോപിക്കപ്പെടുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഖാൻ കഴിഞ്ഞ ജൂലൈയിലും അറസ്റ്റിലായിരുന്നു. ഒക്ടോബർ 2018 ൽ , നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാളെ പോലീസ് പിടികൂടിയിരുന്നു.

Share this story