ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗീകമായി ഏറ്റെടുത്ത് സൈന്യം

ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗീകമായി ഏറ്റെടുത്ത് സൈന്യം

ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗികമായി സൈന്യം ഏറ്റെടുത്തു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നരേലയിലുള്ള ഈ കേന്ദ്രത്തിന്റെ പൂർണ ചുമതല സൈന്യത്തിനായിരിക്കും. ഡോക്ടർമാർ ഉൾപ്പെട്ട കരേസനയുടെ 40 അംഗ സംഘമായിരിക്കും നേതൃത്വം നൽകുക. ഇതു സംബന്ധിച്ച് ഞായറാഴ്ച്ച സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്. രാത്രി സമയം ഡൽഹി സർക്കാർ ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടി നോക്കും.

ഏപ്രിൽ ഒന്നു മുതൽ കരേസനയിലെ ഡോക്ടർമാരും നഴ്സുമാരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നുണ്ട്. ആറ് മെഡിക്കൽ ഓഫിസർമാർ, 18 പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷ-ഭരണ നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരാണ് സൈന്യത്തിൽ നിന്നും ഈ ക്വാറന്റൈൻ കേന്ദ്രത്തിൽ സേവനം ചെയ്യുന്നത്. ഇപ്പോൾ സേവനം ചെയ്യുന്നവരെല്ലവരും തന്നെ സ്വമേധയ മുന്നോട്ടു വന്നിട്ടുള്ളവരാണെന്നും സൈന്യം അറിയിച്ചു.

നിസാമുദ്ദീനിൽ കഴിഞ്ഞമാസം നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത932 പേർ നരേലയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ട്. മാർച്ച് പകുതിയോടെയാണ് ക്വാറന്റൈൻ പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഇവിടെ 1250 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. 250 വിദേശികളിലും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നും ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ 367 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story