രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,615 ആയി; മരണസംഖ്യ 519

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,615 ആയി; മരണസംഖ്യ 519

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 17,615 ആയി. ഞായറാഴ്ച മാത്രം 1135 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഐസിഎംആറിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ 519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 456 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടയിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇതിനോടകം 4200 ലധികം പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2724 പേരും മുംബൈ നഗരത്തിലാണ്. മുംബൈ ധാരാവിയിൽ 120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മാത്രം ധാരാവിയിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ഇളവുകൾ വരും. രാജ്യത്തെ കൊവിഡ് തീവ്രതയില്ലാത്ത മേഖലകളിലാണ് ഇളവുകൾ നൽകുന്നത്. കാർഷിക മേഖലകൾ, വ്യാപാര മേഖലകൾ, നിർമാണ പ്രവർത്തനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് ഉപാധികളോടെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും

അതേസമയം ഡൽഹി സംസ്ഥാനത്ത് ഇളവുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. മേയ് 3 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. പഞ്ചാബ് സർക്കാരും ഇളവുകൾ നൽകേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. തെലങ്കാനയിൽ ലോക്ക് ഡൗൺ മെയ് 7 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു.

Share this story