ലോക്ക് ഡൗൺ ലംഘിച്ച് കുടുംബസമ്മേതം ക്ഷേത്ര ദർശനം; പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

ലോക്ക് ഡൗൺ ലംഘിച്ച് കുടുംബസമ്മേതം ക്ഷേത്ര ദർശനം; പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

ലോക്ക് ഡൗൺ ലംഘിച്ച് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയ പോലീസുദ്യോഗസ്ഥൻ സസ്‌പെൻഷനിൽ. ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് പോലീസ് ഇൻസ്‌പെക്ടർ ദീപക് കുമാർ ജെനെ ദർശനം നടത്തിയത്.

പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച നടപടി ഒഡീഷ പോലീസ് ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുന്നത് വിലക്കിയിട്ടുണ്ട്

ശനിയാഴ്ച ഉച്ചയോടെയാണ് പോലീസുദ്യോഗസ്ഥൻ കുടുംബസമ്മേതം ക്ഷേത്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Share this story