കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേരെ കല്ലേറ്

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേരെ കല്ലേറ്

ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേർക്ക് കല്ലേറ്. കഴിഞ്ഞ 15 ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടറാണ് മരിച്ചത്.

മൃതദേഹം സംസ്‌കരിക്കാനായി കീഴ്പാക്കത്തെ ശ്മശാനത്തിലെത്തിയപ്പോൾ ആളുകൾ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മൃതദേഹവുമായി അണ്ണാനഗറിലെ ശ്മശാനത്തിൽ എത്തിച്ചു. എന്നാൽ ഇവിടെ ഒരുസംഘമാളുകൾ കൂട്ടം ചേർന്ന് ആംബുലൻസിന് നേരെ കല്ലെറിയുകയായിരുന്നു.

സംഭവത്തിൽ 20 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനായി ചെന്നൈ കോർപറേഷൻ അധികൃതർ എത്തിച്ചത്. പക്ഷേ 200ഓളം പേർ ചേർന്ന് പ്രതിഷേധിക്കുകയായിരുന്നു.

സംസ്‌കാരത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ചിലർ കല്ലെറിഞ്ഞത്. ഡോക്ടറുടെ കുടുംബാംഗങ്ങളും ചില ഡോക്ടർമാരും മാത്രമാണ് സംസ്‌കാര ചടങ്ങിനെത്തിയിരുന്നത്. കല്ലേറിൽ ആംബുലൻസ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു

Share this story