തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവെച്ചു; യുപിയിൽ വിദേശികളടക്കം 30 പേർ അറസ്റ്റിൽ

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവെച്ചു; യുപിയിൽ വിദേശികളടക്കം 30 പേർ അറസ്റ്റിൽ

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവെച്ചതിന് ഉത്തർപ്രദേശിൽ 30 പേർ അറസ്റ്റിൽ. ഒരു അധ്യാപകനും 16 വിദേശികളുമടക്കമാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിദേശികൾ തായ്‌ലാൻഡ്, ഇന്തോനേഷ്യ സ്വദേശികളാണ്. ക്വാറന്റീൻ കാലാവധി കഴിഞ്ഞ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്

മാർച്ച് ആദ്യ ആഴ്ചയിൽ നടന്ന തബ് ലീഗ് പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു. ഇതേ സമയത്ത് തന്നെയാണ് രോഗബാധ പലരിലേക്കും പടർന്നത്. തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ സർക്കാരുമായി ബന്ധപ്പെടണമെന്നും അല്ലാത്തവരെ കണ്ടെത്തണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു

എന്നാൽ ഇപ്പോൾ അറസ്റ്റിലായവർ വിവരം മറച്ചുവെച്ച് ഒളിച്ച് താമസിക്കുകയായിരുന്നു. ഇവരെ കണ്ടെത്തിയ പോലീസ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പകർച്ചവ്യാധി തടയൽ നിയമപ്രകാരമാണ് അറസ്റ്റ്.

Share this story