തമിഴ്‌നാട്ടിൽ 76 പേർക്ക് കൂടി കൊവിഡ് ബാധ; ഇന്ന് ഒരാൾ കൂടി മരിച്ചു

തമിഴ്‌നാട്ടിൽ 76 പേർക്ക് കൂടി കൊവിഡ് ബാധ; ഇന്ന് ഒരാൾ കൂടി മരിച്ചു

തമിഴ്‌നാട്ടിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1596 ആയി. ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 18 പേരാണ് ആകെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരായി മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 76 പേരിൽ 55 പേരും ചെന്നൈയിലാണ്. നഗരത്തിൽ മാത്രം 358 രോഗബാധിതരുണ്ട്. ഇന്ന് 178 പേർക്ക് രോഗം ഭേദമായി. ആകെ 653 പേർക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്.

ഇതുവരെ 53,045 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. 47168 പേരെ പരിശോധിച്ചു. 3371 വെന്റിലേറ്റർ സൗകര്യമാണ് സംസ്ഥാനത്തുള്ളത്. 29,074 ഐസോലേഷൻ ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വാരണാസി തീർഥാടനം കഴിഞ്ഞെത്തിയ രണ്ട് സ്ത്രീകൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരും തിരുവള്ളൂർ സ്വദേശികളാണ്. 127 പേരടങ്ങുന്ന സംഘം വാരാണാസിയിൽ നിന്ന് വെള്ളിയാഴ്ചയാണ് തിരുവള്ളൂരിലെത്തിയത്. ഇതിനിടെ ഇവർ അലഹബാദ്, കാശി, ഗയ എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.

Share this story