സാമ്പത്തിക പ്രതിസന്ധി: മദ്യവിൽപ്പന അനുവദിക്കണമെന്ന് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ

സാമ്പത്തിക പ്രതിസന്ധി: മദ്യവിൽപ്പന അനുവദിക്കണമെന്ന് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ

ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 3000 കോടിയുടെ ഇടക്കാല ധനസഹായം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്രസർക്കാരിന് കത്തയച്ചു. മഹാമാരിയെ മറികടക്കാൻ 4400 കോടിയുടെ ജി എസ് ടി കുടിശ്ശിക ഉടൻ വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അനുവദിച്ച കത്തിൽ പറയുന്നു

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാനത്ത് നിയന്ത്രിത മദ്യവിൽപ്പന അനുവദിക്കണം. സാമൂഹിക അകലവും മറ്റ് മുൻകരുതലുകളും പാലിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്നാണ് ആവശ്യം.

ശമ്പളം, പെൻഷൻ, കൊവിഡ് പ്രതിരോധം, ആരോഗ്യപ്രവർത്തനം എന്നിവക്കായി 7301 കോടിയുടെ ചെലവ് ഏപ്രിൽ മാസത്തിലുണ്ടാകും. കൊവിഡ് മൂലം പഞ്ചാബിന് നഷ്ടമായ വരുമാനം കേന്ദ്രം നൽകണമെന്നും അമരീന്ദർ സിംഗ് കത്തിൽ പറയുന്നു

പഞ്ചാബിൽ ഇതുവരെ 245 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ മരിച്ചു. 39 പേർ രോഗമുക്തി നേടി.

Share this story