ചാനൽ ചർച്ചക്കിടെ വർഗീയ പരാമർശം; അർണാബ് ഗോസ്വാമിക്കെതിരെ എഫ് ഐ ആർ

ചാനൽ ചർച്ചക്കിടെ വർഗീയ പരാമർശം; അർണാബ് ഗോസ്വാമിക്കെതിരെ എഫ് ഐ ആർ

ചാനൽ ചർച്ചക്കിടെ സാമുദായിക സ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയ റിപബ്ലിക് ടി വി മേധാവിയും സംഘ്പരിവാർ ജിഹ്വയുമായ അർണാബ് ഗോസ്വാമിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഛത്തിസ്ഗഢ് പോലീസിന്റെതാണ് നടപടി.

രാജ്യത്തെ ഐക്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ അർണാബ് ഗോ സ്വാമി പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഛത്തിസ്ഗഢ് ആരോഗ്യന്ത്രി ടി എസ് സിങ്ദിയോ, കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

പാൽഘർ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പാൽഘറിൽ മോഷ്ടാക്കളെന്ന് കരുതി രണ്ട് സന്ന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിൽ സോണിയ ഗാന്ധിക്കെതിരെ അർണാബ് വിമർശനമുന്നയിച്ചു. സോണിയയെയും കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ആർ എസ് എസ് പ്രവർത്തകർ നടത്തുന്ന അതേ വിദ്വേഷ പ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് അർണാബും നടത്തുന്നതെന്ന് കോൺഗ്രസ് പ്രതികരിക്കുന്നു.

Share this story