ഇന്ത്യയിൽ കൊവിഡ് മരണം 681 ആയി; 24 മണിക്കൂറിനിടെ 1400ലധികം രോഗികൾ

ഇന്ത്യയിൽ കൊവിഡ് മരണം 681 ആയി; 24 മണിക്കൂറിനിടെ 1400ലധികം രോഗികൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1400ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 21,393 പേർക്കാണ് രോഗ ബാധ സ്ഥീരീകരിച്ചത്.

41 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 681 ആയി. 16454 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4257 പേർ രോഗമുക്തി നേടി. ആകെ രോഗികളിൽ 77 പേർ വിദേശികളാണ്.

മഹാരാഷ്ട്രയിൽ 269 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5600ലധികം പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 2407 ആയി. 108 പേരാണ് ഗുജറാത്തിൽ മരിച്ചത്. ഡൽഹിയിൽ 2248 പേർക്ക് രോഗം സ്ഥിരകീരിച്ചു. 48 പേർ മരിച്ചു. മധ്യപ്രദേശിൽ 80 പേരും രാജസ്ഥാനിൽ 27 പേരും തെലങ്കാനയിൽ 23 പേരും മരിച്ചു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,83,000 കടന്നു. 26ലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. അമേരിക്കയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേർ മരിച്ചു. 47,000ത്തിലധികം പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷമായി.

ബ്രിട്ടനിൽ ഇന്നലെ മാത്രം 763 പേർ മരിച്ചു. ആകെ മരണസംഖ്യ 18100 ആയി. ഇറ്റലിയിൽ ഇന്നലെ 437 പേർ മരിച്ചു. ആകെ മരണസംഖ്യ 25,000 കടന്നു. സ്പെയിനിൽ 435 പേരും ഫ്രാൻസിൽ 544 പേരും ഇന്നലെ മരിച്ചു. സ്പെയിനിൽ ആകെ മരണസംഖ്യ 21,171 ആണ്്

Share this story